കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ വാഹന ഗതാഗത സേവന രംഗത്തായിരുന്നു ബഷീർ പ്രവർത്തിച്ചിരുന്നത്

ഒമാനിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡ് ഹാബ്സി സ്വദേശിയായ മഞ്ഞക്കാണ്ടി ബഷീർ (66) ആണ് ഒമാനിലെ റൂവിയിലുള്ള താമസസ്ഥലത്ത് വെച്ച് നിര്യാതനായത്. വർഷങ്ങളായി ഒമാനിൽ പ്രവാസിയായ അദ്ദേഹം ഏറെക്കാലമായി റൂവിയിലാണ് താമസിച്ച് വന്നിരുന്നത്.

ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ വാഹന ഗതാഗത സേവന രംഗത്തായിരുന്നു ബഷീർ പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ സഹപ്രവർത്തകർക്കും സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ അദ്ദേഹം ഏറെ പ്രിയങ്കരനും സുപരിചിതനുമായിരുന്നു. പരേതനായ അബൂട്ടിയാണ് പിതാവ്. മാതാവ്: ഐഷ മഞ്ഞക്കാണ്ടി, ഭാര്യ: സമീന.

നിലവിൽ മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിലാണ് ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. മസ്‌കറ്റ് കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: A native of Kannur has passed away in Oman following a heart attack. The incident has been reported among the Indian expatriate community in Oman.

To advertise here,contact us