'കുട്ടികളെ അറിയാം, കൂടെ വളരാം'; മസ്കറ്റിൽ വ്യത്യസ്ത ആശയം അവതരിപ്പിച്ച് കോട്ടയം സ്വദേശി

പുതിയ കാലഘട്ടത്തിലെ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്തു.

കുട്ടികളെ അറിയാം, കൂടെ വളരാം എന്ന ആശയവുമായി കോട്ടയം പ്രവാസി അസോസിയേഷൻ മസ്കറ്റിൽ സംഘടിപ്പിച്ച കൗൺസിലിംഗ് ശ്രദ്ധേയമായി. പുതിയ കാലഘട്ടത്തിലെ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്തു.

റൂവി ടാലന്റ് സ്പേസിൽ നടന്ന പരിപാടിയിൽ വേഗമേറിയ ഡിജിറ്റൽ ലോകത്ത് വളരുന്ന പുതിയ തലമുറയുടെ ആവശ്യങ്ങളും മാനസികാവസ്ഥകളും തിരിച്ചറിഞ്ഞ് അവരെ കരുതലോടെ വളർത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യമെന്ന് കൗൺസിലർ സൈക്കോലോജിസ്റ്റ് റിച്ചു എലിൻ എബ്രഹാം തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിന്റെ പ്രാധാന്യം. കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച കാര്യങ്ങൾ പ്രസിഡന്റ് ബാബു തോമസ് മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു. മാതാപിതാക്കളുടെ സംശയങ്ങൾ ക്ക് റിച്ചു എലിൻ മറുപടിയും പറഞ്ഞു. വനിതാ വിഭാഗം സെക്രട്ടറി സബിത ലിജോ പ്രിയ രാജ് നന്ദിയും രേഖപ്പെടുത്തി.

Content Highlights: A Malayali expat in Muscat launches a unique initiative focused on understanding children and growing together, gaining attention in the community.

To advertise here,contact us