ഒമാനിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം, മൂന്ന് വാഹനങ്ങൾ ഒഴുകിപോയി

മവാല പ്രദേശത്ത് ഒരു വീടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി.

ഒമാനിൽ കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം. തെക്കൻ ബാത്തിന ​ഗവർണറേറ്റിൽ വാഹനം ഒഴുക്കിൽപെട്ടാണ് രണ്ട് പേർ മരിച്ചത്. മൂന്ന് വാഹനങ്ങൾ ഒഴുകി പോയി. മവാല പ്രദേശത്ത് ഒരു വീടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് ഒമാനില്‍ രേഖപ്പെടുത്തുന്നത്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വാഹനം ഒഴുക്കില്‍പെട്ടാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. നിരവധി വാഹനങ്ങളും ഒഴുക്കില്‍ പെട്ടു..മവാല പ്രദേശത്ത് ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും സുരക്ഷാ സേന രക്ഷപ്പെടുത്തി. വരും മണിക്കൂറുകളിലും മഴ കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുസന്ദം, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യതയും നിലനില്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റും കൂടുതല്‍ ശക്തമാകും.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലികക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ടുള്ള മേഖലകളില്‍ നിന്നും അകലം പാലിക്കണമെന്നും വാദികള്‍ മുറിച്ചുകടക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദൂരക്കാഴ്ച മറയാനന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. ഇടിമിന്നലുളള സമയങ്ങളില്‍ കടലില്‍ പോകുന്നതും ഒഴിവാക്കണം.

സുരക്ഷാ നടപടികളുടെ ഭാഗമായി ബൗഷര്‍ -അമറാത്ത് റോഡ് താല്‍ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനമോടിക്കുന്നവര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ പിന്‍തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Heavy rainfall continues to batter Oman, resulting in two deaths and several vehicles being swept away by floodwaters. Authorities are responding to the situation as severe weather conditions persist across multiple regions. Residents have been urged to remain cautious amid ongoing risks.

To advertise here,contact us