ഒമാന്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം 4.79 ഡോളര്‍ വര്‍ദ്ധിച്ച് വില 152.58 ഡോളറിലെത്തി. പ്രാദേശിക സംഘര്‍ഷങ്ങളും വിതരണ ആശങ്കകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീണ്ടും വില വര്‍ദ്ധിച്ചത്. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേഖലയിലെ അനിശ്ചിതത്വങ്ങളും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വിതരണ റൂട്ടുകളിലെ തടസ്സങ്ങളും മൂലം എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത.
Content Highlights: In Oman, the price of unrefined oil has risen sharply, affecting fuel and commodity markets.