ഇഫ്താർ മിറ്റ് സംഘടിപ്പിച്ച് ഒമാനിലെ എറണാകുളം ജില്ലാ കൂട്ടായ്മ

ആരോഗ്യപരമായ ഭക്ഷണ രീതികളെക്കുറിച്ച് ഡോ മിഥുൻ സി മോഹൻ മുഖ്യപ്രഭാഷണം നടത്തി

ഒമാനിലെ എറണാകുളം കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മിറ്റ് സംഘടിപ്പിച്ചു ദി സാബ്രിസ് ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 250 ഓളം കുടുംബങ്ങൾ പങ്കെടുത്തു. ആരോഗ്യപരമായ ഭക്ഷണ രീതികളെക്കുറിച്ച് ഡോ മിഥുൻ സി മോഹൻ മുഖ്യപ്രഭാഷണം നടത്തി.

എറണാകുളം ജില്ലക്കാരുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയും ഒമാനിലെ പ്രവാസികളായ ഓരോ മലയാളികളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി (ഇറ) കൂട്ടായ്മ എന്നും കൂടെയുണ്ടാകുമെന്ന് ഭാരവാഹികളായ ഫൈസൽ, അനീഷ്, സയ്യിദ്, ബിബുകരീം, ജിതിൻ, വിനോദ് എന്നിവർ പറഞ്ഞു.

Content Highlights:

To advertise here,contact us