പ്രവർത്തന ചിലവ് കൂടുതലാണ്; ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഫീസ് വർദ്ധനവ്

ഫീസ് ഇളവ് ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനായി വ്യവസ്ഥകൾ വർദ്ധിപ്പിക്കുമെന്നും സ്കൂൾ അറിയിച്ചു

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റ് 2026–27 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് കൂട്ടിയതായി പ്രഖ്യാപിച്ചു. കെജി ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസ ഫീസ് രണ്ട് റിയാൽ വർദ്ധിപ്പിച്ചതായി രക്ഷിതാക്കൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു. 2026 മാർച്ച് 11-ന് പുറത്തിറക്കിയ ഒരു കുറിപ്പിൽ, സ്‌കൂളിൻ്റെ പ്രവർത്തന ചിലവിലുള്ള വർദ്ധനവിനെതുടർന്നാണ് തീരുമാനമെന്നും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഡയറക്ടർ ബോർഡ് അംഗീകരിച്ചുവെന്നും അറിയിച്ചു.

പുതുക്കിയ ഫീസ് ഘടന 2026–2027 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. എല്ലാ ഗ്രേഡ് തലങ്ങളിലും പുതിയ ഫീസ് നിരക്ക് ഒരേപോലെ ബാധകമാകും. ഫീസ് ഇളവ് ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനായി വ്യവസ്ഥകൾ വർദ്ധിപ്പിക്കുമെന്നും സ്കൂൾ അറിയിച്ചു. സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരുന്ന യഥാർത്ഥ മാതാപിതാക്കളെ ലക്ഷ്യമിട്ട് അവർക്ക് പിന്തുണ നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു.

Content Highlilghts: Indian schools in Oman have increased fees citing rising operational costs. The decision has raised concerns among Indian expatriate parents.

To advertise here,contact us