പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ തുണയായി; മനോജ് ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്

സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിൻ്റെ പേരിൽ കമ്പനികളും സ്പോൺസറും കേസ് കൊടുത്തു.

മസ്കത്ത്: സുഹൃത്തിൻ്റെ ചതിയിൽപ്പെട്ട് ജയിലഴിക്കുള്ളിലായിരുന്ന മനോജ് എന്ന തിരുവനന്തപുരം സ്വദേശിക്കായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ തുണയായി. ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം കുംബാംഗങ്ങളേ കാണുവാനോ നാട്ടിൽ പോകുവാനോ മനോജിന് കഴിഞ്ഞിരുന്നില്ല. വൈ.പ്രസി. ജാസിം കരിക്കോടിൻ്റെ ശ്രദ്ധയിലേക്ക് സഹായമഭ്യർത്തിച്ചു വന്ന കേസായതുകൊണ്ട് ഒമാൻ സെസ്ട്രൽ ജയിലിൽ കിടക്കുന്ന മനോജിനെ ജാസിമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ പോയി കാണുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തതിൻ പ്രകാരം ഏഴ് മാസത്തെ നിരന്തരമായ ശ്രമത്തിലൂടെയാണ് ജയിൽ മുക്തനായത്.

സുഹൃത്തും ബിസിനസ് പാർട്ണറുമായ ദീപു നായർ ബിസിനസ് വിപുലീകരിക്കാനും പച്ചക്കറി സാധനങ്ങൾ അന്യദേശങ്ങളിൽ നിന്ന് കൊണ്ടു വന്ന് കച്ചവടം നടത്തുന്നതിലുടെ കച്ചവടം ലാഭകരമാക്കാമെന്നു പറഞ്ഞ് മനോജിൻ്റെ വീടും സ്ഥലവും ബാങ്കിൽ വെച്ച് വാങ്ങിയ ലക്ഷങ്ങളും സ്പോൺസറിൽ നിന്നും വാങ്ങിയ ലക്ഷങ്ങളും കൈക്കലാക്കി ദീപു നായർ ഇവരെ അറിയിക്കാതെ നാടുവിട്ടു. സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിൻ്റെ പേരിൽ കമ്പനികളും സ്പോൺസറും കേസ് കൊടുത്തു.

മനോജിൻ്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്തിട്ടും തിരിഞ്ഞു നോക്കാതെ ദീപു നായർ ഒളിവിൽ ജീവിക്കുന്നു. കോടതിക്ക് മനോജിൻ്റെ നിരപരാതിത്വം ബോധ്യപ്പെട്ടതിനാൽ ജാമ്യവ്യവസ്ഥയിൽ പുറത്തിറങ്ങുകയും ജോലി ചെയ്ത് പല കടങ്ങളും വീട്ടി നാട്ടിൽ പോകാൻ സ്പോൺസറിൻ്റെ അനുമതി കിട്ടിയതനുസരിച്ച് എയർപോർട്ടിലെത്തിയ മനോജിന് കേസുള്ളതു കാരണം വീണ്ടും ജയിലഴിക്കുള്ളിലായി. ഒമാനിലെ നല്ലവരായ പ്രവാസി മലയാളികളും സംഘടനകളും വ്യക്തികളും നൽകിയ സഹായവും സപ്പോർട്ടും കൂടിയാണ് അദ്ദേഹത്തിന് പുറം ലോകം കാണാനായത്.

ഒമാനിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൈമാറുകയും നാട്ടിൽ ദീപു നായർക്കും ഭാര്യ ഐശ്വര്യക്കുമെതിരെ മനോജിൻ്റെ ഭാര്യയെ കൊണ്ട് നോർക്ക സെൽ വഴി പരാതി കൊടുത്തീട്ടുമുണ്ട്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാഗത്ത് നിന്ന് അഡ്വ.ജോസ് എബ്രഹാം, അഡ്വ.ആർ.മുരളിധരൻ, സുധീർ തിരുനിലത്ത് തുടങ്ങിയവർ തുടർന്നും മനോജിനും കുടുംബത്തിനും കേസുമായി മുന്നോട്ടു പോകുവാനുള്ള എല്ലാ സഹായങ്ങളും നിയമപരമായി ചെയ്തു കൊടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlights: Manoj released from jail after help from Pravasi Legal Cell Oman Chapter

To advertise here,contact us