സ്വദേശിവത്ക്കരണം കൂടുതൽ കടുപ്പിച്ച് ഒമാൻ; വർക്ക് പെർമിറ്റ് നിയമങ്ങൾ പരിഷ്കരിച്ചു

വിവിധ തൊഴില്‍ മേഖലഖകളില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ പരിഷ്‌ക്കരണം

ഒമാനില്‍ സ്വദേശി വത്ക്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസി വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ചു. സ്വദേശി വത്ക്കരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.

ഒമാനിലെ വിവിധ തൊഴില്‍ മേഖലഖകളില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ പരിഷ്‌ക്കരണം. സ്വദേശിവത്ക്കരണം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാനാണ് തീരുമാനം.

അതിനിടെ സ്വദേശി വത്ക്കരണ നിയമം കൃത്യമായി പാലിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഫീസിനത്തില്‍ കിഴിവുകളും ലഭ്യമാക്കും. ദേശീയ തൊഴില്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിനും തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പെര്‍മിറ്റുകളും പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതെന്ന് തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറലും ഔദ്യോഗിക വക്താവുമായ അമ്മാര്‍ ബിന്‍ സാലം അല്‍ സാദി പറഞ്ഞു.

എല്ലാ മേഖലയിലും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിവിധ നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം തൊഴില്‍ മേഖലകളില്‍ കൂടി പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ഒമാനില്‍ 207 തൊഴില്‍ മേഖലകളില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാകില്ല.

മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലകളിലാണ് പ്രധാനമായും നിരോധനമുണ്ടാകുക. വരും നാളുകളില്‍ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിനും ഇത് കാരണമാകും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വദേശി വത്ക്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights; Oman has tightened its naturalization rules and revised work permit regulations, aiming to prioritize Omani citizens in the job market. The new rules, effective from February 1, 2026, introduce stricter criteria for foreigners seeking Omani citizenship and outline specific requirements for work permits

To advertise here,contact us