ഒമാനില്‍ ഇരുന്നൂറിലധികം തൊഴില്‍ മേഖലകളില്‍ കൂടി പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം. സ്വദേശികള്‍ക്ക് കുടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് പുതിയ നടപടി കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ഒമാന്‍ തൊഴില്‍ മന്ത്രി മഹദ് ബിന്‍ സഈദ് ബിന്‍ അലി ബാവൈനയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനം നടത്തിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒമാനില്‍ 207 തൊഴില്‍ മേഖലകളില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാകില്ല. ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍, റിക്രൂട്ട്മെന്റ് ഡയറക്ടര്‍, പേഴ്സണല്‍ അഫയേഴ്സ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന തസ്തികകള്‍.
ലൈബ്രേറിയന്‍, എക്സിക്യൂട്ടീവ് കോര്‍ഡിനേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ടൂറിസ്റ്റ് ഗൈഡ് ഡെലിവറി ഏജന്റ് തുടങ്ങിയ വിവിധ മേഖലകളിലും നിരോധനം ബാധകമാണ്. സുരക്ഷാ ജീവനക്കാര്‍, ബസ് ഡ്രൈവര്‍, പബ്ലിക് ടാക്സി ഡ്രൈവര്‍, റിസപ്ഷനിസ്റ്റ് തുടങ്ങി പ്രവാസികള്‍ ഏറെ ജോലി ചെയ്യുന്ന തൊഴില്‍ മേഖലയിലും ഇനി സ്വദശികള്ക്ക് മാത്രമായിരിക്കും ജോലിക്ക് അവസരം.
ഒമാനികളായ ഉദ്യേഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശി വത്ക്കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെയും നിരവധി തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിനും ഇത് കാരണമായി. ഇരുനൂറിലധികം തൊഴില്‍ മേഖലകള്‍ കൂടി സ്വദേശികള്‍ക്കായി മാറ്റി വെക്കാനുള്ള തീരുമാനം കൂടുതല്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: