ഒമാനിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ടു

മസ്‌ക്കത്തിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ ജോർജ്

ഒമാനിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരണപ്പെട്ടു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. മസ്‌ക്കത്തിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ ജോർജ്. വാദി കബീറിലെ അപാർട്ട്മെൻ്റിലാണ് സംഭവം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: A Malayali student tragically fell from a building in Oman and passed away. The incident has left the local community in shock, and authorities are investigating the cause.

To advertise here,contact us