ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ‌ക്ക് സുരക്ഷിത ന​ഗരം; മസ്കത്ത് ആ​ഗോളതലത്തിൽ നാലാമത്

ഗൾഫ് മേഖലയിലെ ഏറ്റവും സ്ഥിരതയുള്ളതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഒമാന്റെ പ്രശസ്തി ശക്തിപ്പെടുത്തിയിരിക്കുകയാണ് ഈ സർവേ ഫലം

ഒറ്റയ്ക്ക് വിനോദസഞ്ചാര യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും കൂടുതൽ സുരക്ഷിത്വമുള്ള അഞ്ച് നഗരങ്ങളുടെ പട്ടികയിൽ മസ്കത്ത് നാലാമത്. പുതിയ അന്താരാഷ്ട്ര സുരക്ഷാ പഠനത്തിലാണ് മസ്കത്തിന് ഈ നേട്ടം കൈവരിക്കാനായത്. ദീർഘദൂര യാത്രാ വിദഗ്ധരായ ട്രാവൽബാഗിന്റെ ആഗോള പഠനത്തിലാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളിൽ ഒന്നായി മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

​ഗൾഫ് മേഖലയിലെ ഏറ്റവും സ്ഥിരതയുള്ളതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഒമാന്റെ പ്രശസ്തി ശക്തിപ്പെടുത്തിയിരിക്കുകയാണ് ഈ സർവേ ഫലം. നംബിയോ ക്രൈം ഇൻഡക്സിൽ നിന്നുള്ള പകൽ, രാത്രി സുരക്ഷാ സ്കോറുകൾ ഉപയോഗിച്ച് 36 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ വിദ​ഗ്ധർ പഠനത്തിൽ ഉൾപ്പെടുത്തി.

സാധനങ്ങളുടെ താങ്ങാനാവുന്ന വില, ഗതാഗത ചെലവുകൾ, സന്ദർശകർക്ക് സ്വാഗതാർഹമായ സ്ഥലങ്ങൾ എന്നിവ പഠനത്തിന്റെ ഭാ​ഗമായിരുന്നു. കൂടാതെ കുറ്റകൃത്യം, മോഷണം, ആക്രമണം, വ്യക്തിഗത സുരക്ഷ എന്നിവയെക്കുറിച്ചുള്ള ധാരണകളെ പ്രതിഫലിപ്പിക്കുന്ന ക്രൗഡ് സോഴ്‌സ്ഡ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

പകൽ സമയ സുരക്ഷാ സ്‌കോർ 92 ഉം രാത്രി സമയ സുരക്ഷാ സ്‌കോർ 87 ഉം നേടി അബുദബി ആഗോള റാങ്കിംഗിൽ ഒന്നാമതെത്തി. ദുബായ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, യുഎഇക്ക് പുറത്ത് മിഡിൽ ഈസ്റ്റിൽ ഏറ്റവും ഉയർന്ന റാങ്കുള്ള നഗരമായി മസ്‌കത്ത് ഉയർന്നുവന്നു.

Content Highlights: Muscat has secured the fourth position globally among the safest cities for people travelling alone. The ranking reflects the city’s low crime rate, efficient law enforcement, and overall sense of security, making it a preferred destination for solo travellers worldwide.

To advertise here,contact us