2026ലെ പൊതു അവധി ദിനങ്ങള് പ്രഖ്യാപിച്ച് ഒമാന് ഭരണകൂടം. ഈദ് ദിനങ്ങള് ഒഴികെയുള്ള അവധികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന് സുല്ത്താന് അധികാമേറ്റ ദിനമായ ജനുവരി 15 ആണ് ആദ്യ അവധി ദിനം വരുന്നത്. ഇസ്റാഅ മിറാജിന്റെ ഭാഗമായി ജനുവരി 18നും പൊതു അവധിയായിരിക്കും.
നവംബര് 25, 26 തീയതികളിലാണ് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി. ഹിജ്റി പുതുവത്സരത്തിന്റ ഭാഗമായി ജൂണ് 18നും മുഹമ്മദ് നബിയുടെ ജന്മദിനമായ ആഗസ്റ്റ് 27നും രാജ്യത്ത് പൊതു അവധിയായിരിക്കുമെന്നും ഉത്തരവില് പറയുന്നു.
മുന്കൂറായി അവധി ദിനങ്ങള് പ്രഖ്യാപിച്ചതിലൂടെ സര്ക്കാര് സ്ഥാപനങ്ങള്ക്കും സ്വകാര്യ മേഖലക്കും ദൈനംദിന, ത്രൈമാസ, വാര്ഷിക വര്ക്ക് ഷെഡ്യൂളുകളും പരിപാടികളും ഫലപ്രദമായി സംഘടിപ്പിക്കാനാകുമെന്ന് അധികൃതര് വ്യക്തമാക്കി.
Content Highlights: Oman announces public holidays in 2026