തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച ഉജ്ജല വിജയം ഇൻകാസ് ഒമാൻ ഇബ്ര റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചടങ്ങിൽ ഇൻകാസ് ഇബ്ര പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടിപ്പിച്ച മുന്നൊരുക്കവും കെട്ടുറപ്പും നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുകയാണെങ്കിൽ, 100-ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് യോഗം വിലയിരുത്തി.
ഇൻകാസ് ഇബ്ര ട്രഷറർ ഷാനനവാസ് ചങ്ങരംകുളം ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ഇൻകാസ് ഇബ്ര എക്സിക്യൂട്ടീവ് അംഗങ്ങളും ഇൻകാസ് ഇബ്ര വിമൻസ് വിങ് പ്രതിനിധികളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ഇൻകാസ് ഇബ്ര സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിച്ച റെമിഷ് രവിന്ദ്രന് ഉപഹാരവും കൈമാറി.
Content Highlights: Incas Oman celebrates UDF victory in local elections