തൃശൂർ സ്വദേശിയായ മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ്‌ മരണം

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. തൃശൂർ വെങ്കിടങ്ങ് രായം മരക്കാർ ഹൗസിൽ ഖാലിദിന്റെ മകൻ കാഷിഫ്‌ ആണ് മരിച്ചത്. 42 വയസായിരുന്നു. ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ്‌ മരണം. മാതാവ്: ഫൗസിയ. ഭാര്യ: സജന. നടപടിക്രമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Content Highlights: A young man from Thrissur died in Oman

To advertise here,contact us