മൂന്നു ദശകത്തോളം മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നായകനായിരുന്ന ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഐഎസ്സി കേന്ദ്ര കമ്മറ്റി സോഷ്യൽ ക്ലബ് ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചു. ഒമാനിൽ ഇന്ത്യൻ സാംസ്കാരിക സംഘടനകൾ ഉണ്ടായ കാലം മുതൽ അതിന്റെ മുഖ്യഭാരവാഹിയായി ഒമാനിൽ നിന്നും വിട പറയുന്നതുവരെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്ന ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഒമാനിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ ഭാരവാഹികളും മറ്റു വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്നലെ നടന്ന അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ സുഹൈൽ ഖാൻ, ട്രഷറർ ഗോവിന്ദ് നേഗി , കൾച്ചറൽ സെക്രട്ടറി പ്രസാദ്, ലേഡീസ് വിങ് കോർ-ഡിനേറ്റർ മറിയം ചെറിയാൻ, കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, സ്പോർട്ട്സ് സെക്രട്ടറി മനോജ് രണഡെ, നാഷനൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി മുഹമ്മദാലി, അൽ അൻസാരി ഗ്രൂപ്പ് സ്ഥാപകൻ കിരൺ ആഷർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം അഹമ്മദ് റയീസ്, ഡോക്ടർ ജെ രത്നകുമാർ, വിൽസൺ ജോർജ്, നൗഷാദ് കാക്കേരി, താജുദ്ധീൻ തുടങ്ങി നിരവധി പേർ അനുശോചന യോഗത്തിൽ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത് എന്നിവരുടെ അനുശോചന സന്ദേശങ്ങളും വായിച്ചു.
Content Highlights: ISC Central Committee organizes memorial service on the death anniversary of Dr. Satish Nambiar