ഒമാനില് വാദിയില് കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസര്ഗോഡ്, മണിയംപാറ സ്വദേശി അബ്ദുളള ആഷിക് ആണ് മരിച്ചത്. 22 വയസായിരുന്നു. മസ്കറ്റ് - സൂര് റോഡിലെ വാദിശാബില് സുഹൃത്തുക്കള്ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോലി ആവശ്യാര്ത്ഥം അടുത്തിടെയാണ് ആഷിക് ഒമാനില് എത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം. മൃതദേഹം സൂര് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: A Malayali youth drowned while bathing in a wadi in Oman