ഒമാനിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; ആറ് പ്രവാസികൾ പിടിയിൽ

സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കുമായാണ് മയക്കുമരുന്നു സൂക്ഷിച്ചിരുന്നതെന്നാണ് പ്രതികളുടെ മൊഴി

മസ്‌ക്കറ്റില്‍ വന്‍ മയക്കുമരുന്ന് ശേഖരുമായി ആറ് പ്രവാസികള്‍ പിടിയില്‍. മയക്കു മരുന്ന് സംഘത്തെ ലക്ഷ്യമിട്ട് ഡയറക്ടറേറ്റ് ഫോര്‍ കോംപാംക്റ്റിംഗ് ഡ്രഗ് ആന്റ് സൈക്കോട്രാപിക് സബ്‌സറ്റന്‍സ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വന്‍ തോതിലുളള മയക്കുമരുന്ന് ശേഖരവും ആയിരക്കണക്കിന് ലഹരി ഗുളികകളും പരിശോധനയില്‍ കണ്ടെത്തി. സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കുമായാണ് മയക്കുമരുന്നു സൂക്ഷിച്ചിരുന്നതെന്നാണ് പ്രതികളുടെ മൊഴി. നിയമ നപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Content Highlights: Six expats arrested in Muscat with large cache of narcotics

To advertise here,contact us