ഒമാനില് നിന്ന് അടുത്ത വര്ഷത്തെ ഹജ്ജ് നിര്വഹിക്കാന് ആഗ്രഹിക്കുന്നവര്ക്കായുള്ള രജിസ്ട്രേഷന് അവസാനിച്ചു. ഹജ്ജ് തീര്ത്ഥാടനത്തിന് അര്ഹരായവരുടെ പട്ടിക വൈകാതെ ഔഖാഫ്, മതകാര്യ മന്ത്രാലയം പുറത്തുവിടും. എത്ര പ്രവാസികള്ക്ക് ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കും എന്നതിലും ആകാംക്ഷ നിലനില്ക്കുന്നു.
ഒമാന് ഔഖാഫ്, മത കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില് കഴിഞ്ഞ മാസം 23 മുതലാണ് രജിസ്ട്രേഷന് നടപടികള് ആരംഭിച്ചത്. മന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ പൗരന്മാരും പ്രവാസികളും ഉള്പ്പെടെ 38,933 പേരാണ് ഇതുവരെ രജിസ്റ്റര് ചെയ്തത്. സൗദി ഹജ്ജ് മന്ത്രാലയം അനുവദിച്ച ക്വാട്ടയെ അടിസ്ഥാനമാക്കി മുന്ഗണന അനുസരിച്ചായിരിക്കും അര്ഹരായവരെ തെരഞ്ഞെടുക്കുക. മൂന്ന് ഘട്ടങ്ങളിലായി ഈ പ്രക്രിയ പൂര്ത്തിയാക്കും.
കഴിഞ്ഞ വര്ഷം 14,000 ആയിരുന്നു ഒമാനില് നിന്നുള്ള ഹജ് ക്വാട്ട. അറബ് രാജ്യക്കാരായ 235 പ്രവാസികള്ക്കും മറ്റു രാഷ്ട്രങ്ങളില് നിന്നുള്ള 235 പേര്ക്കും ഹജ്ജിന് അവസരം ലഭിച്ചിരുന്നു. ഇത്തവണ എത്ര വിദേശികള്ക്ക് അവസരമുണ്ടാകുമെന്ന് വരും ദിവസങ്ങളില് വ്യക്തമാകും. രജിസ്ട്രേഷന് പൂര്ത്തിയായവര്ക്ക് ഔഖാഫ്, മത കാര്യ മന്ത്രാലയത്തില് നിന്നുള്ള സന്ദേശങ്ങള് അതാത് സമയങ്ങളില് ലഭ്യമാക്കിയിരുന്നു.
സിവില് നമ്പര്, ഐഡി കാര്ഡ്, മൊബൈല് നമ്പര് എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്ത്തിയാക്കനുള്ള അവസരമാണ് മന്ത്രാലയം ഏര്പ്പെടുത്തിയിരുന്നത്. ഹജ്ജിനായി അപേക്ഷിച്ചവരില് അനുമതി ലഭിക്കുന്നവരുടെ പട്ടിക ഔഖാഫ്, മത കാര്യ മന്ത്രാലയം അധികം വൈകാതെ പ്രസിദ്ധീകരിക്കും. അര്ഹരായവരെ മെസേജിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യും.
Content Highlights: Registration for those wishing to perform Hajj next year from Oman has closed