ഒമാനിലെ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന് പുതിയ നിര്ദേശവുമായി മസ്ക്കത്ത് മുന്സിപ്പാലിറ്റി. ഒരു വാഹനത്തില് ഒന്നിലധികം ആളുകള് സഞ്ചരിക്കുന്ന കാര് പൂളിംഗ് ശീലമാക്കാനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനുമാണ് മുന്സിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമാനിലെ പ്രധാന റോഡുകളില് രാവിലെയും വൈകുന്നേരങ്ങളിലും വലിയ ഗതാഗത തിരക്കാണ് അനുഭവപ്പെടുന്നത്. വാര്യാന്ത അവധി ദിവസങ്ങളില് രാത്രിയിലും തിരക്ക് അതി രൂക്ഷമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നിലധികം ആളുകള് ഒരു ടാക്സിയില് സഞ്ചരിക്കുന്ന കാര് പൂളിംഗ് ശീലമാക്കണമെന്ന് മസ്ക്കറ്റ് മുന്സിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കായി പരമാവധി പൊതുഗാതാഗത സംവിധാനങ്ങള് ഉപയോഗിക്കുന്നതും ഗതാഗത കുരുക്ക് കുറക്കാന് സഹായിക്കും.
ഒമാന്റെ തലസ്ഥാനമായ മസ്ക്കത്തില് ദൈനം ദിന യാത്രകള്ക്കായി 97 ശതമാനം ആളുകളും സ്വകാര്യ വാഹനങ്ങള് ഉപയോഗിക്കുന്നതായാണ് മസ്ക്കത്ത് മുന്സിപ്പാലിറ്റി നടത്തിയ പഠനത്തില് വ്യക്തമായത്. ഇതില് 71.9 ശതമാനവും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്. നഗരത്തിലെ സോളോ ഡ്രൈവിങ് വര്ദ്ധിക്കുന്നതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാറണമെന്നും പഠനം വ്യക്തമാക്കുന്നു. 15.9 ശതമാനം യാത്രകളില് രണ്ട് പേരും 5.1 ശതമാനം യാത്രകളില് മൂന്ന് പേരും നാല് ശതമാനം യാത്രകളില് നാലുപേരും 2.2 ശതമാനം യാത്രകളില് അഞ്ച് പേരും ഒരു വാഹനത്തില് സഞ്ചരിക്കുന്നതായാണ് കണക്ക്. 0.7 ശതമാനം യാത്രകളില് ആറ് പേരും 0.2 ശതമാനം യാത്രകളില് ഏഴ് പേരും യാത്ര ചെയ്യുന്നതായും മുന്സിപ്പാലിറ്റിയുടെ പഠനം വ്യക്തമാക്കുന്നു.
ഗതാഗത കുരുക്ക് കുറച്ച് സുസ്ഥിര ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബോധവത്ക്കരണ കാമ്പയിന് മുന്സിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് തന്നെ കാര് പൂള് ചെയ്യൂവെന്ന ആഹ്വാനവുമായാണ് കാമ്പയില് പുരോഗമിക്കുന്നത്. കാര് പൂളിംഗ് ദൈനംദിന ജീവിതത്തില് ശീലാമാക്കാണ് അഭ്യര്ത്ഥന. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനൊപ്പം കാര്ബണ് ബഹിര്ഗമനം കുറക്കാനും യാത്രാ കൂടുതതല് എളുപ്പമുള്ളതാക്കാനും കാര് പൂളിങിലൂടെ കഴിയുമെന്നും മുന്സിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നു.
Content Highlights: Muscat Municipality issues new directive to avoid traffic congestion in major cities in Oman