പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം; ദൃശ്യാവിഷ്‌കാരത്തിന് ഈ മാസം 17ന്

1447 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബി നടത്തിയ ഹിജ്റയെ പുനര്‍ വായിക്കപ്പെടുകയാണെന്ന് സംഘാടകർ

പ്രവാചകൻ മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് ഈ മാസം 17ന് മസ്‌ക്കറ്റ് വേദിയാകും. ബൗഷര്‍ ഒമാന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നേതൃത്വം നല്‍കും.

പ്രവാചകനും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍, അതേ പാതയിലൂടെ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സൗദി ഗവേഷകരോടൊപ്പം നടത്തിയ അന്വേഷണ യാത്രയുടെ ദൃശ്യാവിഷ്‌കാരമാണ് ഹിജ്റ എക്സ്‌പെഡിഷന്‍. പ്രവാചകര്‍ ഹിജ്റ പോയ വഴികള്‍, വിശ്രമിച്ച സ്ഥലങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെ വിവരിക്കുന്ന എക്സ്പെഡിഷനിലൂടെ, 1447 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബി നടത്തിയ ഹിജ്റയെ പുനര്‍ വായിക്കപ്പെടുകയാണെന്ന് ഐ സി എഫ് മസ്‌കത്ത് റീജിയന്‍ പ്രസിഡന്റ് സയ്യിദ് സാഖിബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി നിസാര്‍ പൂക്കോത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: Muscat Hosts Prophet Muhammad's Migration Reenactment

To advertise here,contact us