ഒമാനില് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയങ്ങളില് മാറ്റം. ഈ മാസം 26 മുതല് 28 വരെ ഘട്ടംഘട്ടമായി പുതിയ സമയക്രമം നടപ്പിലാക്കുമെന്ന് എയര് ഇന്ത്യ എക്സപ്രസ് അറിയിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് മസ്കറ്റില് നിന്ന് കണ്ണൂരിലേക്കുള്ള വിമാനം രാത്രി 08:10നും കണ്ണൂരില് നിന്ന് തിരിച്ചുള്ള വിമാനം വൈകിട്ട് അഞ്ചിനുമായിരിക്കും പുറപ്പെടുക.
മസ്കറ്റ്-കോഴിക്കോട് വിമാനം ഉച്ചയ്ക്ക് 01:05 ന് യാത്ര തിരിക്കും. കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള വിമാനത്തിന്റെ സമയം രാവിലെ 09:50 ആയിരിക്കും. യാത്രക്കാരുടെ സൗകര്യങ്ങള് പരിഗണിച്ചാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നതെന്ന് എയര് ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. യാത്രക്കാര് പുതുക്കിയ സമയങ്ങള് ശ്രദ്ധിക്കണമെന്നും യാത്രയ്ക്ക് മുമ്പ് ടിക്കറ്റിലെ വിശദാംശങ്ങള് പരിശോധിക്കണമെന്നും എയര്ലൈന് അറിയിച്ചു.
Content Highlights: Change in Air India Express flight timings from Oman to Kerala