കേരളത്തില് നിന്ന് ഗള്ഫ് സെക്ടറികളിലേക്കും തിരിച്ചുമുളള വിമാന സര്വീസുകള് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒമാനില് നിന്നുള്ള യാത്രക്കാര്ക്ക് ആശ്വാസ വാര്ത്തയുമായി എയര് ഇന്ത്യ എക്സപ്രസ്. നൂറ് ബൈസ (ഏകദേശം 20 രൂപ) മാത്രം നല്കിയാല് പത്ത് കിലോ ബാഗേജ് അധികമായി കൊണ്ടുപോകാന് അനുവദിക്കുമെന്നാണ് എയര് ഇന്ത്യ എക്സപ്രസിന്റെ പ്രഖ്യാപനം.
പ്രവാസികള്ക്ക് സന്തോഷ വാര്ത്തയുമായാണ് എയര് ഇന്ത്യ എക്സ്പ്രസ് പുതിയ ഇളവ് പ്രഖ്യപിച്ചിരിക്കുന്നത്. ഇന്ന് മുതല് എയര് ഇന്ത്യ എക്സ്പ്രസില് ടിക്കറ്റ് എടുക്കുന്ന ഒമാനില് നിന്നുള്ള പ്രവാസികള്ക്ക് കേവലം 100 ബൈസ കൂടുതല് നല്കിയാല് 10 കിലോ ബാഗേജ് അധികമായി കൊണ്ടുപോകാനാകും. ടിക്കറ്റിന് ഒപ്പം അനുവദിക്കുന്ന 30 കിലോ ബാഗേജ് കൂടാതെയാണ് ഇത് ലഭ്യമാക്കുന്നത്.
ഒക്ടോബര് 31 വരെ ടിക്കറ്റെടുക്കുന്നവര്ക്ക് മാത്രമാണ് ഈ ആനുകൂല്യമെന്ന് എയര് ഇന്ത്യ എക്സപ്രസ് അറിയിച്ചു. വിമാന സര്വീസുകള് വെട്ടികുറച്ചതിന്റെ പേരില് യാത്രക്കാരുടെ വലിയ പ്രതിക്ഷേധം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബാഗേജില് നിരക്ക് ഇളവ് പ്രഖ്യാപിച്ചരിക്കുന്നത്. പിന്വലിച്ച എല്ലാം സര്വീസുകളും ഉടന് പുനസ്ഥാപിക്കുമെന്ന് വിമാന കമ്പനി ദിവസങ്ങള്ക്ക് മുമ്പ് മുഖ്യമന്തി പിണറായി വിജയന് ഉറപ്പുനല്കിയിരുന്നു.
Content Highlights: Air India Express offers extra baggage allowance on all flights from Oman