വ്യാജ തൊഴിൽ പരസ്യങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഒമാൻ

രാജ്യത്ത് അധ്യാപകര്‍ക്ക് ആഭ്യന്തര കരാര്‍ അവസരങ്ങളുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു

ഒമാനില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയാകരുതെനും മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ്‌ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് അധ്യാപകര്‍ക്ക് ആഭ്യന്തര കരാര്‍ അവസരങ്ങളുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അധ്യാപക ഒഴിവുകളുണ്ടെന്നാണ് പ്രചരിക്കുന്നത്.

കുറഞ്ഞ തസ്തികകളിലേക്ക് അധ്യാപകരെ ജോലിക്കെടുക്കുന്നുവൈന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടെന്നും വ്യാജ പരസ്യങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും ഔദ്യോഗിത ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അനൗദ്യോഗിക റിക്രൂട്ട്‌മെന്റ് സന്ദേശങ്ങള്‍ ലഭിക്കുമ്പോഴും ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ശക്തമാക്കി.

Content Highlights: Ministry of Labor warns against fake job advertisements in Oman

To advertise here,contact us