കൊച്ചിയില് നടന്ന നോര്ക്ക പ്രൊഫഷണല് ആന്റ് ബിസിനസ് ലീഡര്ഷിപ്പ് മീറ്റില് ഒമാനില് നിന്നും മൂന്ന് പ്രതിനിധികള് പങ്കെടുത്തു. ഡോ. കിരണ് ഗോപകുമാര്, ഷഹീര് അഞ്ചല് എന്നിവര് പ്രതിനിധികളായും സിദ്ദീഖ് ഹസ്സന് പ്രത്യേക ക്ഷണിതാവായുമാണ് മീറ്റിന്റെ ഭാഗമായത്. പ്രവാസി പ്രഫഷനലുകളും സംസ്ഥാന സര്ക്കാരുമായുള്ള സഹകരണം ഉറപ്പാക്കുക, ഉയര്ന്നു വരുന്ന നിര്ദ്ദേശങ്ങള് ബന്ധപ്പെട്ടവകുപ്പുകള്ക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തില് അവതരിപ്പിക്കുന്ന ബ്രാന്ഡ് അംബാസഡര്മാരായി പ്രവാസി പ്രഫഷനലുകളെ ഉപയോഗിക്കുക എന്നിവയാണ് മീറ്റിന്റെ സുപ്രധാന ലക്ഷ്യങ്ങള്. അഞ്ച് മേഖലകളില് നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രഫഷണലുകളാണ് മീറ്റില് പങ്കെടുത്തത്.
Content Highlights: Omani representatives attend NORKA Professional and Business Leadership Meeting