ഒമാനിൽ പട്ടാപ്പകൽ ഒന്നര ലക്ഷം റിയാലിന്റെ സ്വർണവും പണവും കവർന്ന കേസ്; നാല് പ്രതികൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസമായിരുന്നു ജ്വല്ലറി ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയത്.

ഒമാനില്‍ ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ ഒന്നര ലക്ഷം റിയാലിന്റെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ജ്വല്ലറി ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയത്. സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിരലടയാള തെളിവുകള്‍ സാങ്കേതിക വിശകലനം നടത്തി പ്രതികളിലൊരാളെ ആദ്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് എല്ലാ കുറ്റവാളികളെയും പിടികൂടുകയായിരുന്നു.മോഷ്ടിച്ച മുഴുവന്‍ സ്വര്‍ണവും പണവും പ്രതികളില്‍ നിന്ന് കണ്ടെത്തി.

Content Highlights Four suspects arrested in robbery of gold and cash worth 1.5 lakh riyals

To advertise here,contact us