സമൂഹമാധ്യമം വഴി പ്രണയക്കെണി, രണ്ട് ലക്ഷം ദിയാൽ തട്ടിയെടുത്തു; ഒമാനിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

സ്ത്രീയാണെന്ന വ്യാജേന പ്രതികള്‍ ഇരയുമായി വ്യാജ പ്രണയബന്ധം സ്ഥാപിക്കുകയായിരുന്നു

ഒമാനില്‍ സമൂഹ മാധ്യമം വഴി പ്രണയക്കെണിയൊരുക്കി രണ്ട് ലക്ഷം റിയാലിലേറെ തട്ടിയെടുത്ത കേസില്‍ ആറ് പ്രവാസികള്‍ അറസ്റ്റില്‍. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. സ്ത്രീയാണെന്ന വ്യാജേന പ്രതികള്‍ ഇരയുമായി വ്യാജ പ്രണയബന്ധം സ്ഥാപിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.

ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ട് ലക്ഷം റിയാലില്‍ അധികമുള്ള തുക പ്രതികൾ സ്വന്തമാക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടും ബ്ലാക്ക്‌മെയില്‍ ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും റോയല്‍ ഒമാന്‍ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.

Content Highlights: Love trap through social media, Six expatriates arrested in Oman

To advertise here,contact us