ഒമാന്റെ ചരിത്രത്തലേക്ക് വാതില് തുറക്കുന്ന അപൂര്വ സ്റ്റാമ്പ് പ്രദര്ശനത്തിന് നാഷണല് മ്യൂസിയത്തില് തുടക്കമായി. ഒമാന് പോസ്റ്റുമായി സഹകരിച്ചാണ് വ്യത്യസ്തമായ പ്രദര്ശനം ഒരുക്കിയിരിക്കുന്നത്. പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്സെക്രട്ടറി എന്ജിനീയര് ഇബ്രാഹിം ബിന് സഈദ് അല് ഖറൂസി പ്രദര്ശനം ഉദ്ഘാടനം ചെയ്തു.
ഒമാന്റെ അപൂര്വ്വയിനം സ്റ്റാമ്പുകള് മുതല് എന്വലപ്പ് വരെയാണ് പ്രദര്ശനത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മാര്ക്ക് ഉപയോഗിച്ച് രാഷ്ടത്തെ വിവരിക്കുന്നു' എന്ന പേരിലാണ് പ്രദര്ശനം. 1960കളിലെ ഒമാന്റെ ആദ്യ എണ്ണ കയറ്റുമതി രേഖപ്പെടുത്തുന്ന അപൂര്വ സ്റ്റാമ്പുകള്, അനുഗ്രഹീത നവോത്ഥാനം, ആധുനിക നേട്ടങ്ങള്, ബുസൈദ് രാജവംശത്തിന്റെ 280-ാം വാര്ഷികം എന്നിവ ആഘോഷിക്കുന്ന പുതിയ സ്മരണിക ലക്കങ്ങള് എന്നിവ പ്രദര്ശനത്തിന്റെ പ്രത്യേകതയാണ്.
ഐക്യ രാഷ്ട്രസഭയിലേക്കുള്ള ഒമാന്റെ പ്രവേശനം, അന്താരാഷ്ട ബന്ധങ്ങള്, അറബ് സാംസ്കാരിക തലസ്ഥാനമായി മസ്കത്തിനെ തിരഞ്ഞെടുത്തപോലുള്ള സാംസ്കാരിക നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന സ്റ്റാമ്പുകള് എന്നിവയും പ്രദര്ശനത്തിലുണ്ട്. 1975-1985 കാലഘട്ടത്തിലെ വിന്റേജ് ഡെപ്പോസിറ്റ് ബോക്സ്, ഒമാനി പൈതൃകം, കരകൗശല വസ്തുക്കള്, നയതന്ത്രം എന്നിവ പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകളും പ്രദര്ശനത്തെ വേറിട്ടതാക്കുന്നു. ഒക്ടോബര് 16 വരെ പ്രദര്ശനം തുടരും.
Content Highlights: National Museum opens stamp exhibition showcasing Oman