ഒമാനിലെ ഇന്ത്യന് എംബസി സംഘടിപ്പിച്ച ഓപണ് ഹൗസില് നിരവധി പ്രവാസികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം. കമ്യുണിറ്റി വെല്ഫെയര്, പാസ്പോര്ട്ട്, വിസ, അറ്റസ്റ്റേഷന് തുടങ്ങി നിരവധി പ്രശ്നങ്ങള്ക്കാണ് ഇന്ത്യന് അംബാസിഡര് ജി വി ശ്രീനിവാസിന്റെ നേതൃത്വത്തില് നടന്ന ഓപണ്ഹൗസ് പരിഹാരം കണ്ടത്.
നാട്ടില് നിന്നും ഒമാനില് എത്തുന്ന പ്രവാസികള്ക്ക് ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കണമെന്ന നിദ്ദേശവും വിസ തട്ടിപ്പില് നിന്ന ജനങ്ങളെ രക്ഷിക്കുന്നതടക്കമുളള കാര്യങ്ങളും ചര്ച്ചയായി. വാഹന അപകടത്തില് മരണമടയുന്ന പ്രവാസികള്ക്കുള്ള ഇന്ഷുറന്സ് തുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ചര്ച്ചയായി. പ്രവാസി കുട്ടികളുടെ സ്കൂള് ഫീസ് വര്ധന ഉള്പ്പെടെയുളള കാര്യങ്ങളും ഓപണ് ഹൗസ് ചര്ച്ച ചെയ്തു.
Content Highlights: Indian Embassy in Muscat to hold Open House