ഒമാനില് അതിവേഗ പാതകളില് വേഗത കുറച്ച് വാഹനം ഓടിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി റോയല് ഒമാന് പൊലീസ്. കൃത്യമായ വേഗപരിധി പാലിക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമ ലംഘകര്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതിവേഗ ട്രാക്കുകളില് വേഗത കുറച്ച് വാഹനമോടിക്കുന്നതത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് റോയല് ഒമാന് പൊലീസിന്റെ മുന്നറിയിപ്പില് പറയുന്നു. ഇത്തരം നിയമ ലംഘനങ്ങള് വലിയ അപകടങ്ങള്ക്ക് കാരണമാകുമെന്നും പോലീസ് വ്യക്തമാക്കി.
നിശ്ചിത വേഗ പരിധി പാലക്കാന് കഴിയാത്തവര് വേഗത കുറഞ്ഞ മറ്റ് ട്രാക്കുകള് തെരഞ്ഞെടുക്കണം. അല്ലെങ്കില് സ്വന്തം സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ ജവന് കൂടി ഇത് ഭീഷണിയാകും. പ്രധാന റോഡുകളുടെ ഇടതുവശത്തെ പാതകളില് സാവധാനം വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവര്മാരില് ആശയക്കുഴപ്പം സൃഷ്ടിക്കും. ഗതാഗത തടസത്തിനും ഇത് വഴിയൊരുക്കും. മുഴുവന് ഡ്രൈവര്മാരുടെയും യാത്രയെ ബാധിക്കുന്നതിനും ഇത് കാരണമാകും. മണിക്കൂറില് 120 കിലോമീറ്റര് വേഗത പരിധി നിശ്ചയിട്ടുള്ള പാതയില് പലരും 80 കിലോ മീറ്റര് വേഗതയില് വരെ വാഹനം ഓടിക്കാറുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്.
ഡ്രൈവിങ്ങിലെ അനുഭവക്കുറവ്, ഉത്ക്കണ്ട, മൊബൈല് ഫോണ് ഉപയോഗം എന്നിവയാണ് പലപ്പോഴും വേഗത കുറയുന്നതിന് കാരണം. ഗതാഗത നിയമങ്ങള് ലംഘിക്കുന്നവര് ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും റോയല് ഒമാന് പൊലീസ് അറിയിച്ചു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പ്രധാന പാതകളില് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബോധവത്ക്കരണ കാമ്പയിനിനും റോയല് ഒമാന് പൊലീസ് തുടക്കം കുറിച്ചു.
Content Highlights: Royal Oman Police warns drivers to slow down on expressways in Oman