ഒമാനില് പുതിയ വെള്ളി നാണയം പുറത്തിറക്കി സെന്ട്രല് ബാങ്ക്. ഒമാന് വിഷന് 2040ന്റെ അടയാളമായാണ് വെള്ളി നാണയം സെന്ട്രല് ബാങ്ക് ഓഫ് ഒമാന് പുറത്തിറക്കിയത്. സമഗ്ര വികസനത്തിനും സുസ്ഥിര സമ്പദ് വ്യവസ്ഥക്കും വേണ്ടിയുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളെയും വാഗ്ദാനപൂര്ണമായ ഭാവി കാഴ്ചപ്പാടുകളും അടങ്ങിയതാണ് ഒമാന് വിഷന് 2040.
ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് നാണയം രൂപകല്പന ചെയ്തിരിക്കുന്നത്. മുന്വശത്ത് ഒമാന്റെ ഔദ്യോഗിക ചിഹ്നമായ ഖഞ്ചര്, സുല്ത്താനേറ്റിന്റെ പേര്, സെന്ട്രല് ബാങ്ക് ഓഫ് ഒമാന്റെ പേര്, അറബിയിലും ഇംഗ്ലീഷിലുമുള്ള മൂല്യം, പുറത്തിറക്കിയ വര്ഷം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് 'ഒമാന് വിഷന് 2040' ലോഗോയും വിഷന്റെ ദൃശ്യ ഐഡന്റിറ്റിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട ഘടകങ്ങളും നാണയത്തില് അടങ്ങിയിരിക്കുന്നു. ഒമാന് വിഷന് 2040ന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കുന്നതിനുള്ള സി ബി ഒയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Oman Vision 2040 commemorative coin has been released by the Central Bank of Oman