ഒമാനിലെ ബര്‍കയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 100 കിലോയിലധികം മയക്കമരുന്ന്

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യന്‍ പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ വന്‍ മയക്കുമരുന്നു വേട്ട. 100 കിലോയിലധികം മയക്കുമരുന്നുകളും 60,000 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യന്‍ പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, കഞ്ചാവ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ തുടങ്ങിയവ ഇവരില്‍നിന്ന് കണ്ടടുത്തു.

മയക്കുമരുന്ന് കടത്തലിനും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി സൂക്ഷിച്ചവയായിരുന്നു ഇവയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Massive drug bust in Barka, Oman

To advertise here,contact us