പ്രവാസികൾക്കായി ഓപൺ‌ ഹൗസുമായി ഇന്ത്യൻ എംബസി; പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം

ആദ്യ ദിനം ഇന്ത്യന്‍ എംബസി ആസ്ഥാനത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒമാന്റെ അഞ്ചോളം പ്രദേശങ്ങളില്‍ പുതിയതായി തുടക്കം കുറിച്ച എസ് ജി ഐ വി എസ് സെന്ററുകളിലുമായിരിക്കും ക്യാമ്പ് നടക്കുക

ഒമാനിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഈ മാസം 22 മുതല്‍ 31 വരെ ആറിടങ്ങളിലാണ് ഓപണ്‍ ഹൗസ് നടക്കുക. ഒമാനില്‍ ആദ്യമായിട്ടാണ് കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ക്യാമ്പ് ആരംഭിക്കും.

ആദ്യ ദിനം ഇന്ത്യന്‍ എംബസി ആസ്ഥാനത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒമാന്റെ അഞ്ചോളം പ്രദേശങ്ങളില്‍ പുതിയതായി തുടക്കം കുറിച്ച എസ് ജി ഐ വി എസ് സെന്ററുകളിലുമായിരിക്കും ക്യാമ്പ് നടക്കുക. കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ക്യാമ്പില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പരാതികളും ആവശ്യങ്ങളും ഉന്നയിക്കാനുളള അവസരവും ക്യാമ്പില്‍ ഉണ്ടായിരിക്കും.

Content Highlights: Indian Embassy holds open house for expatriates

To advertise here,contact us