ഒമാനിൽ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം താത്കാലികമായി നിര്‍ത്തിവെക്കുന്നു, മാറ്റം ഈ മാസം 18 മുതൽ

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താത്ക്കാലികമായി സേവനം നിര്‍ത്തിവെക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്

ഒമാനില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം താത്കാലികമായി നിര്‍ത്തിവെക്കുന്നു. ഈ മാസം 18 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി രാജ്യത്തെ ടെലികോം സേവനദാതാക്കളെ അറിയച്ചു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താത്ക്കാലികമായി സേവനം നിര്‍ത്തിവെക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഭാവിയിൽ ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‍വര്‍ക്ക് സേവനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം അവരുടെ നമ്പറുകള്‍ നിലനിര്‍ത്താനും അപ്ഗ്രേഡ് ചെയ്ത പുതിയ സിസ്റ്റത്തിലേക്കുള്ള മാറ്റം സുഗമമാക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതിനിടെ പേര്‍ട്ടബിള്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവെക്കുന്നതിന് മുമ്പ് നിലവില്‍ പോര്‍ട്ടബിലിറ്റിക്കായി അപേക്ഷിച്ചവരുടെ നടപടികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിപ്പ് നൽകുന്നത്. നിലവിലെ ഫോൺ നമ്പർ മാറ്റാതെ തന്നെ, സേവനദാതാവിനെ (മൊബൈൽ ഓപ്പറേറ്ററെ) മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു സംവിധാനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി.

Content Highlights: Mobile number portability temporarily suspends in Oman

To advertise here,contact us