ഒമാനില് കഴിഞ്ഞ വര്ഷം റോഡ് അപകടങ്ങളില് മരിച്ചത് 586 പേരെന്ന് കണക്കുകള്. മരിച്ചവരില് പകുതിയും പ്രവാസികളാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ വാര്ഷിക റിപ്പോര്ട്ട് വ്യക്തമാക്കുന്നു. 1,854 റോഡപകടങ്ങളിലായാണ് കഴിഞ്ഞ വര്ഷം 586 പേര്ക്ക് ജീവന് നഷ്ടമായത്. 1,936 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. മരിച്ചവരില് 235 പുരുഷ ഡ്രൈവര്മാരും 125 പുരുഷ യാത്രക്കാരും 131 പുരുഷ കാല് നടയാത്രക്കാരും ഉള്പ്പെടുന്നതായി ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്റെ വാര്ഷിക റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
യാത്രക്കാരായ 50 സ്ത്രീകള്, 17 സ്ത്രീഡ്രൈവര്മാര്, 28 കാല്നടയാത്രക്കാരയ വനിതകള് എന്നിവരും അപകടങ്ങളില് മരിച്ചു. 293 പ്രവാസികള്ക്കും കഴിഞ്ഞ വര്ഷം ഉണ്ടായ അപകടങ്ങളില് ജീവന് നഷ്ടമായി. ഇതില് 215 പുരുഷന്മാരും 78 സ്ത്രീകളും ഉള്പ്പെടുന്നു. ഒമാന് സ്വദേശികളായ 276 പുരുഷന്മാരും 17 സ്ത്രീകളും ഈ കാലഘട്ടത്തില് വാഹനാപകടത്തില് മരിച്ചു.
വാഹനങ്ങള് തമ്മിലുള്ള കൂട്ടിയിടിയിടി, മറ്റു വസ്തുക്കളില് ഇടിക്കല് തുടങ്ങിയവയാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണങ്ങള്. 2022ല് 2,040 അപകടങ്ങളിലായി 532 മരണങ്ങള് ഉണ്ടായതായും 2,080 പേര്ക്ക് പരുക്കേറ്റതായും റിപ്പോര്ട്ടില് പറയുന്നു. അമിത വേഗത, അശ്രദ്ധ, ഓവര്ടേക്കിംഗ്, ലഹരി ഉപയോഗം, സുരക്ഷിതമായ അകലം പാലിക്കാതിരിക്കല്, വാഹനങ്ങളിലെ തകരാറുകള് എന്നിവയാണ് അപടകങ്ങള്ക്കുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തല്. ട്രാഫിക്ക് നിയമലംഘനങ്ങള്ക്ക് കര്ശന ശിക്ഷാനടപടികളും റോയല് ഒമാന് പോലീസ് സ്വീകരിച്ചുവരുന്നുണ്ട്.
Content Highlights: Oman sees 586 fatalities from 1,854 traffic accidents in 2024