മത്സ്യബന്ധന ബോട്ട് വഴി മയക്കുമരുന്ന് കടത്ത്; ഒമാനിൽ രണ്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ

ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന തുടങ്ങിയവയുടെയും വലിയ ശേഖരം ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി.

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഇറാൻ പൗരന്മാർ പൊലീസ് പിടിയിൽ. 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നതിനിടെയാണ് പിടിയിലായത്.

ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന തുടങ്ങിയവയുടെയും വലിയ ശേഖരം ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി. ഇറാനിൽ നിന്നും ഒമാനി സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ചതോടെയാണ് മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് വെളിപ്പെട്ടത്.

ഇറാൻ പൗരന്മാർക്കെതിരെയുള്ള നിയമ നടപടികൾ നിലവിൽ പുരോഗമിച്ച്‌ വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: Two Iranian nationals arrested in Oman for drug smuggling via fishing boat

To advertise here,contact us