ഒമാനിലെ ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; പൂർണ സ്വദേശിവത്കരണതിന് ഉത്തരവ്

നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല.

സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കി ഒമാൻ. രാജ്യത്തെ ഫാർമസി മേഖലയിലും സർക്കാർ പൂർണ സ്വദേശിവത്കരണം നടത്താൻ ഒരുങ്ങുന്നു.

വാണിജ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും നിര്‍ബന്ധമായും ഒമാനികളായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം കഴിഞ്ഞ പുറത്തിറക്കി.

നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ നൈപുണ്യം നേടിയ സ്വദേശികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇവർക്ക് അവസരമൊരുക്കാനാണ് പുതിയ തീരുമാനമെന്നും സർക്കുലറിൽ പറയുന്നു.

Content Highlights: Expatriates working in the pharmacy sector in Oman suffer setback

To advertise here,contact us