മാധ്യമപ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കാൻ എഐയുമായി ഒമാൻ, പുതിയ പദ്ധതികൾക്ക് തുടക്കം

ഭാവി മാധ്യമപ്രവർത്തകരെ കൂടുതൽ കാര്യക്ഷമമാക്കാൻ എഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ഒരുങ്ങി ഒമാൻ

ഭാവി മാധ്യമപ്രവർത്തകരെ കൂടുതൽ കാര്യക്ഷമമാക്കാൻ എഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ഒരുങ്ങി ഒമാൻ. ഡിജിറ്റൽ മേഖലയിൽ മാറ്റങ്ങൾക്കായി എഐയെ ഉപയോഗപ്പെടുത്തുന്നതിനൊപ്പം മാധ്യമ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് എഐ ഉപയോഗിച്ചുള്ള പരിശീലനം ഉറപ്പാക്കി ഭാവിയിലേക്ക് സജ്ജമാക്കാനാണ് ഒമാനിന്റെ നീക്കം.എഐ മുന്നോട്ടുവയ്ക്കുന്ന അവസരങ്ങളും അത് നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതിനുള്ള വർക്ക്‌ഷോപ്പ് ഒമാൻ മിനിസ്ട്രി ഒഫ് ഇൻഫർമേഷൻ സംഘടിപ്പിച്ചു. മാധ്യമങ്ങളുടെ പ്രവർത്തനം, ഉള്ളടക്ക സൃഷ്ടി, പ്രേക്ഷകരുടെ തള്ളികയറ്റം, തുടങ്ങി പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റത്തെ ഭാവിയിലേക്ക് സജ്ജമാക്കാനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് മുന്നോട്ട് പോകാനുള്ള പുത്തൻ സാധ്യതകൾ എഐ വഴി മാറ്റിയെഴുതുന്നുവെന്നാണ് മന്ത്രാലയം നടത്തിയ പരിപാടിയിൽ വിലയിരുത്തിയത്.

പ്രശസ്ത കോർപ്പറേറ്റ് ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ ഖാലിദ് താഹയാണ് സെഷനുകൾക്ക് നേതൃത്വം നൽകിയത്. എഐയും ഡിജിറ്റൽ പരിവർത്തനവും മാറ്റിനിർത്തി ദേശീയതലത്തിലുള്ള ലക്ഷ്യങ്ങൾ പ്രാപ്തമാക്കാനുള്ള വഴികൾ കണ്ടെത്താൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എഐ ഇനി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്, ആധുനിക രീതിയിലുള്ള ആശയവിനിമയത്തിനും തന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനുമുള്ള അടിസ്ഥാനപരമായ ഘടകമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഒപ്പം ജീവനക്കാർ എഐയുടെ ചട്ടക്കൂടുകൾ മനസിലാക്കി അത്തരമൊരു ഡാറ്റാ എക്കോസിസ്റ്റത്തിന്റെ ഭാഗമാകുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.

മാധ്യമങ്ങളിലെ ഡാറ്റാ എക്സ്പ്ലോഷൻ, കണ്ടന്റ് പേർസണലൈസേഷൻ, എഐ പരമാവധി ഉപയോഗിച്ച് കൊണ്ട് പ്രേക്ഷകരുടെ രീതികൾ മനസിലാക്കുക എന്നിവ വർക്ക്ഷോപ്പിൽ ചർച്ചയായി. എഐ വെല്ലുവിളികളെ നൂതനമായ അവസരങ്ങളായി മാറ്റുന്നതടക്കമുള്ള മാർഗങ്ങളും ഡാറ്റയുടെ സ്വകാര്യത, കഴിവുകൾ ഉപയോഗിക്കപ്പെടാതെ പോകുന്ന സാഹചര്യം എന്നിവയും പരിപാടിയിൽ ചർച്ചയായി.Content Highlights: Oman taps AI to set up future media workforce

To advertise here,contact us