ഒമാനിൽ സ്വകാര്യ കമ്പനിയിൽ വിഷവാതകം ചോർന്നു, നിയന്ത്രണ വിധേയമായതായി റിപ്പോർട്ട്

അധികൃതരുടെ കൃത്യമായ ഇടപെടലില്‍ ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു

മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ കമ്പനിയുടെ ലബോറട്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു. സൊഹാറില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അധികൃതരുടെ കൃത്യമായ ഇടപെടലില്‍ ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. സള്‍ഫര്‍ ഡയോക്‌സൈഡ് വാതകമാണ് ചോര്‍ന്നത്.

മനുഷ്യനും പരിസ്ഥിതിക്കും ഏറെ അപകടകരമാണ് ഈ വാതകം. സള്‍ഫര്‍ ഡയോക്‌സൈഡ ദീര്‍ഘനേരം ഈ വാതകം ശ്വസിക്കേണ്ടി വന്നാല്‍ വലിയ അപകടമാണുണ്ടാവുക. ചോര്‍ച്ച കണ്ടെത്തിയ ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വാതക ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Content Highlights- Toxic gas leak at private company in Oman reported, brought under control

To advertise here,contact us