ഒമാനില് തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ദോഫാര് ഗവര്ണറേറ്റിലെ തീരദേശ പര്വ്വത പ്രദേശങ്ങളിലും അല് ഹജര് പര്വ്വതനിരകളിലും അന്തരീക്ഷം മേഘാവൃതമാവുകയും ഭാഗീകമായി മഴയുണ്ടാവുകയും ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
തിങ്കളാഴ്ച വൈകിട്ട് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നും ചിലപ്പോള് കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില് പറയുന്നുണ്ട്.
അതേ സമയം വടക്കന് ഗവര്ണറേറ്റുകളിലെ വിവിധ ഭാഗങ്ങളില് ഇന്നലെ നേരിയ മഴ ലഭിച്ചു. അല് ഹംറ, റുസ്താഖ്, ജബല് അഖ്ദര്, ഇബ്രി,യങ്കല് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭാഗീകമായി മഴ ലഭിച്ചത്. ചിലയിടങ്ങളില് മഴവെളളത്തിന്റെ ഒഴുക്കും കാറ്റും ശക്തമായിരുന്നു.
Content Highlights :Oman warns of strong winds and rain until this evening