സലാലയില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

സലാലയിലെ താമസ സ്ഥലത്താണ് ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സലാല: കൊല്ലം സ്വദേശി ഉണ്ണി കൃഷണന്‍ നായര്‍ സലാലയില്‍ മരണപ്പെട്ടു. സലാലയിലെ താമസ സ്ഥലത്ത് വെച്ചാണ് ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ഉണ്ണികൃഷണനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം ത്രിക്കരുവ കാഞ്ഞാവേലി സ്വദേശിയാണ് മരണപ്പെട്ട ഉണ്ണികൃഷ്ണന്‍ നായര്‍ (36). റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.

ആറ് വര്‍ഷമായി മസ്‌കറ്റിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഉണ്ണികൃഷ്ണന്‍. ഒരു ബാങ്കിന്റെ അറ്റകുറ്റ പണികള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പായിരുന്നു സലാലയില്‍ എത്തിയത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. അവിവാഹിതനാണ് മരണപ്പെട്ട ഉണ്ണികൃഷ്ണന്‍. മാതാവ്: വിജയമ്മ, പിതാവ്: പരേതനായ കൃഷ്ണന്‍ നായര്‍.Content Highlight: Kollam Native Unnikrishnan Passes Away in Salalah

To advertise here,contact us