സലാല: ഒമാനിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് കോട്ടയം സ്വദേശിയായ നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് അപകടത്തിൽപെട്ടത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്. നിലവിൽ യുവതി വെൻ്റിലേറ്ററിലാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം. മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ ഡ്രമ്മിനടുത്തേക്ക് പോകുന്നതിനിടയിലാണ് അറിയാതെ മാൻ ഹോളിൽ വീണത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സായി ഒരു വർഷം മുൻപാണ് ഇവർ ഒമാനിൽ എത്തിയത്.
Content Highlights- Kottayam native falls into manhole in Oman to dispose of garbage, seriously injured