കൊടുങ്ങല്ലൂർ സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മസ്‌ക്കറ്റ്: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ താമസിക്കുന്ന പോണത്ത് ബിജു ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ജഅലാന്‍ ബനി ബുഹസ്സനില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി ഒമാനിലെ മീന്‍ വില്‍പ്പന കടയില്‍ ജോലി ചെയ്തുവരികയാണ് ബിജു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

To advertise here,contact us