നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവർത്തക യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കമ്മിറ്റി പുനസംഘടനയ്ക്കുമായാണ് യോഗം ചേർന്നത്. ഔദ്യോഗിക രംഗത്തും സാമൂഹിക രംഗത്തും സജീവമായിരുന്ന പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് യോഗം ശ്രദ്ധേയമായി.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബഹ്റൈനിൽ നിന്നും സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസിന് യോഗത്തിൽ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നൽകി. നിയാർക്കിന്റെ ബഹ്റൈനിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ യോഗം കൃതജ്ഞതയോടെ സ്മരിക്കുകയും പുതിയ പ്രവർത്തന മേഖലയിൽ എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഹനീഫ് കടലൂരിനെ യോഗം തിരഞ്ഞെടുത്തു. ജനറൽ കോഓർഡിനേറ്റർ ജൈസൽ അഹമ്മദ്, ട്രെഷറർ നൗഫൽ നന്തി എന്നിവരും വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് രക്ഷാധികാരികളായ ജമീല അബ്ദുൾറഹ്മാൻ, ആബിദ ഹനീഫ്, പ്രസിഡന്റ് അബി ഫിറോസ്, സെക്രട്ടറി ജിൽഷ സമീഹ്, ട്രെഷറർ സാലിയ ബഷീർ, കോഓർഡിനേറ്റർ ഷമീമ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: NIARC Bahrain conducted its executive meeting and elected a new set of office bearers. The gathering focused on organizational activities, future initiatives, and strengthening community engagement.