കുവൈറ്റിൽ വേനൽച്ചൂട് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ മണിക്കൂറിൽ 20 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. വരും മണിക്കൂറുകളിൽ പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കാറ്റിന്റെ ശക്തി കൂടുതൽ വർദ്ധിക്കാനാണ് സാധ്യത. ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയരുകയും ദൂരക്കാഴ്ച ഗണ്യമായി കുറയുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പൊടിക്കാറ്റ് മൂലം റോഡുകളിലെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു. ചൂട് കനക്കുന്ന സാഹചര്യത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Kuwait is experiencing a sharp rise in summer temperatures, with forecasts indicating that the mercury could reach 50°C. Residents are advised to stay hydrated, avoid prolonged outdoor exposure, and follow safety guidelines during peak daytime hours.