പ്രവാസികൾക്ക് തിരിച്ചടി; സഹകരണ മേഖലയിലും സ്വദേശിവത്ക്കരണം കൂടുതൽ ശക്തിപ്പെടുത്താൻ കുവൈറ്റ്

ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള 70 സൂപ്പര്‍വൈസറി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്

കുവൈറ്റിലെ സഹകരണ മേഖലയിലും സ്വദേശിവത്ക്കരണ നടപടികള്‍ ശക്തമാക്കുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സൂപ്പര്‍ വൈസറി തസ്തികകളിലേക്ക് കുവൈറ്റ് പൗരന്മാരെ നിയമിക്കുന്ന മൂന്നാം ഘട്ടം ജൂണില്‍ ആരംഭിക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ മേല്‍നോട്ട തസ്തികകളിലേക്ക് കുവൈറ്റ് പൗരന്മാരെ നിയമിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം ജൂണ്‍ 10 മുതല്‍ ആരംഭിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രി ഖാലിദ് അല്‍-അജ്മി അറിയിച്ചു.

ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള 70 സൂപ്പര്‍വൈസറി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതോടെ സഹകരണ മേഖലയിലെ സ്വദേശികളുടെ എണ്ണം വര്‍ദ്ധിക്കും. കുവൈറ്റിലെ വിവിധ തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണ്.

കുവൈറ്റ് നീതി ന്യായ വകുപ്പിന് കീഴിലുള്ള എക്‌സ്‌പേര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലും100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Content Highlights: Kuwait has intensified Kuwaitization efforts in the cooperative sector, prioritizing local employment and raising concerns among expatriate workers over job security.

To advertise here,contact us