കുവൈറ്റ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനൽ; അവസാന ഘട്ട നിര്‍മാണം വേ​ഗത്തിലാക്കാൻ അധികൃതർ

അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങുന്ന ടെര്‍മിനല്‍ രണ്ട് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാരെ അധികമായി ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് കഴിയും

കുവൈറ്റ് വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തുര്‍ക്കിഷ് കമ്പനിയായ ലിമാക്ക് ഹോല്‍ഡിംഗുമായി കുവൈത്ത് സര്‍ക്കാര്‍ പുതിയ കരാറുകളില്‍ ഒപ്പുവെച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി ലിമാക്ക് ഹോല്‍ഡിംഗുമായി കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചത്.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്. പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഏകോപനം ഉറപ്പാക്കി ബാക്കി ജോലികള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ പുതിയ കരാറുകള്‍ സഹായിക്കും.

അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങുന്ന ടെര്‍മിനല്‍ രണ്ട് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാരെ അധികമായി ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് കഴിയും. ഇത് വിദേശ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, ടൂറിസം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കാനും വഴിയൊരുക്കും. ഗള്‍ഫ് മേഖലയിലെ പ്രമുഖ ഗതാഗത-വാണിജ്യ കേന്ദ്രമായി കുവൈത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ടെര്‍മിനല്‍ വികസന പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Kuwait is accelerating the final stage of construction of its passenger terminal at Kuwait International Airport. The project aims to enhance airport capacity, improve passenger experience, and modernize aviation infrastructure in the country.

To advertise here,contact us