പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎസ് എംബസി

കുവൈറ്റില്‍ നിന്ന് സൗദി അറേബ്യ വഴി പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസ നടപടികളെക്കുറിച്ച് എംബസി കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎസ് എംബസി. അടിയന്തര സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്ന് പുറത്തുകടക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട കരമാര്‍ഗമുള്ള യാത്ര പ്ലാനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് എംബസി വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയാണെങ്കില്‍ സൗദി അറേബ്യ വഴി കരമാര്‍ഗം യാത്ര ചെയ്യാനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടത്തണമെന്ന് എംബസി നിര്‍ദ്ദേശിക്കുന്നു.

കുവൈറ്റില്‍ നിന്ന് സൗദി അറേബ്യ വഴി പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസ നടപടികളെക്കുറിച്ച് എംബസി കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഇ-വിസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അതിനായി വരുന്ന ഏകദേശ ചിലവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നിലവില്‍ കുവൈറ്റ്-സൗദി അതിര്‍ത്തികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സാഹചര്യം മാറുകയാണെങ്കില്‍ പ്രവേശന കവാടങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Amid the ongoing West Asian conflict, the US Embassy in Kuwait has issued a safety advisory for American citizens, urging vigilance and precaution.

To advertise here,contact us