അടിയന്തര സാഹചര്യം വേഗത്തിൽ അറിയുക ലക്ഷ്യം; എമർജൻസി അലേർട്ട് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി കുവൈറ്റ്

പ്രകൃതിക്ഷോഭങ്ങള്‍, കനത്ത മഴ, പൊടിക്കാറ്റ് എന്നിവക്ക് പുറമെ മറ്റ് അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴും പൊതുജനങ്ങള്‍ക്ക് തത്സമയം മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് ലഭിക്കും.

കുവൈറ്റിൽ അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തത്സമയ മുന്നറിയിപ്പ് നല്‍കുന്ന 'എമര്‍ജന്‍സി അലേര്‍ട്ട്' സംവിധാനം കൂടുതല്‍ ശക്തമാക്കി സിവില്‍ ഡിഫന്‍സ് വിഭാഗം. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്യം. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ മുന്നറിപ്പ് സന്ദേശം കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് സിവില്‍ ഡിഫന്ഡസ് വിഭാഗം തുടക്കം കുറിച്ചിരിക്കുന്നത്.

പ്രകൃതിക്ഷോഭങ്ങള്‍, കനത്ത മഴ, പൊടിക്കാറ്റ് എന്നിവക്ക് പുറമെ മറ്റ് അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴും പൊതുജനങ്ങള്‍ക്ക് തത്സമയം മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് ലഭിക്കും. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും ഉച്ചത്തിലുള്ള ശബ്ദത്തോടും വൈബ്രേഷനോടും കൂടി ഈ സന്ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ ഫോണ്‍ സെറ്റിങ്സില്‍ നോട്ടിഫിക്കേഷന്‍' എന്ന ഭാഗത്ത് പോയാല്‍ ഏറ്റവും താഴെയായി 'ഗവണ്‍മെന്റ് അലേര്‍ട്ടുകള്‍' എന്ന ഓപ്ഷന്‍ കാണാനാകും. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള പ്രധാന അറിയിപ്പുകള്‍ ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും സമാനമായ രീതിയിലുള്ള സേവനങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യസമയത്ത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights:

To advertise here,contact us