പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും കുവൈറ്റിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനറല്‍ എന്‍വയോണ്‍മെന്റ് അതോറിറ്റി. രാജ്യത്തെമ്പാടുമുള്ള വായുനിലവാരം സ്ഥിരതയുള്ളതാണെന്നും പരിസ്ഥിതി സാഹചര്യം പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അതോറിറ്റി അറിയിച്ചു.
ജനവാസ മേഖലകളിലും വ്യവസായ മേഖലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി 24 മണിക്കൂറും വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. ശുദ്ധീകരണശാലകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ വായുവില്‍ വിഷാംശങ്ങളോ മലിനീകരണമോ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തില്‍ ചില റിഫൈനറികളിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ വായു മലിനീകരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
Content Highlights: Kuwait confirms air quality is safe amid West Asia conflict, assuring public as authorities monitor environmental conditions closely.