സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് കുവൈറ്റില്‍ ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദൂര പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ വിശദമായി അവലോകനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വെര്‍ച്വല്‍ ക്ലാസുകളിലെ പങ്കാളിത്തവും വിലയിരുത്തിയ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. ക്ലാസുകളിലെ ആശയവിനിമയം, ഹാജര്‍ നില, പാഠ്യപദ്ധതി പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്കാന് അധികൃതര്‍ നിർദ്ദേശിച്ചു. പഠനത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനൊപ്പം അധ്യാപകര്‍ക്ക് കൂടുതല്‍ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
Content Highlights: Amid the ongoing West Asia conflict, Kuwait has decided to continue online education to ensure student safety and academic continuity.